തൃശൂർ.... തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കാർ മരത്തിൽ ഇടിച്ചാണ് അപകടം.

പള്ളിത്താനം സ്വദേശി അബ്ദുൾ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. മാടാനിപ്പുര- വഞ്ചിക്കുളം റോഡിൽ വെച്ചാണ് അപകടമുണ്ടായത്. നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം
Two youths died in a car accident in Thrissur's Kaypamangalam.
